പിറവം:എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ സമത്വ പദ്ധതിയുടെ ഭാഗമായി പാമ്പാക്കുട എം.ജി.എം കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു. ലാപ്ടോപ് വിതരണം പിറവം എം.എൽ.എ അഡ്വ:അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ടി.കെ.മണി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ഫിലിപ്പ്, വൈസ് പ്രിൻസിപ്പൽ ഡോ. മഞ്ജു ഭാസ്കർപ്രൊഫസർ സി.എം. ഷാജഹാൻ എന്നിവർ സംസാരിച്ചു.