കോലഞ്ചേരി: വലമ്പൂർ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ നാടൻപാട്ട് പഠനക്കളരി നടത്തി. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി പി.ജി. സജീവ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം.ജി. എബി, സെക്രട്ടറി വി.ആർ. രാഗേഷ്, എൻ.ജി. കൃഷ്ണൻകുട്ടി, ഇ.പി. ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു.