പറവൂർ: പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ പുല്ലംകുളം വോളിബാൾ അക്കാദമിയുടെ നേതൃത്വത്തിൽ നടന്ന സമ്മർ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു. പരിശീലനം പൂർത്തിയാക്കിയ കായികതാരങ്ങൾക്ക് ദേശീയ വോളിബാൾ താരം സുജിത്ത് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സ്കൂൾ മാനേജർ പി.എസ്. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ഈഴവ സമാജം സെക്രട്ടറി എം.കെ. സജീവൻ, ഹെഡ്മിസ്ട്രസ് ടി.ജെ. ദീപ്തി, സ്റ്റാഫ് സെക്രട്ടറി റീജുരാജ്, പരിശീലകരായ ദിനിൽകുമാർ, വിജീഷ് എന്നിവർ സംസാരിച്ചു.