കാലടി: കാലടി ശ്രീശങ്കര കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന ജനറൽ ബോഡി ചേർന്നു.പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് അഡ്വ.എം.വി.പ്രദീപ് അദ്ധ്യക്ഷനായി. വിരമിച്ച കോളേജ് പ്രിൻസിപ്പൽ ഡോ.എ. സുരേഷിനും പ്രൊഫ: സി.പി.ജയശങ്കറിനും യാത്രഅയപ്പ് നൽകി.കോളേജിലെ ആദ്യ ബാച്ച് വിദ്യാർത്ഥിയും പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ മുൻ പ്രസിഡന്റുമായ പി.കെ.ശിവദാസമേനോൻ രചിച്ച ആത്മകഥയുടെ കോപ്പി സി.പി.ജയശങ്കറിന് നൽകി പ്രകാശനം ചെയ്തു. അഡ്വ.എം.വി. പ്രദീപ് (പ്രസിഡന്റ്) കെ.ടി.സലിം, എം.ഒ.സൈമൺ (വൈസ് പ്രസിഡന്റുമാർ) ഡോ.കെ.എ.അനുമോൾ (ജന.സെക്രട്ടറി) പി.കെ.മോഹൻ ദാസ്, എസ്. രാഘവൻ (ജോ.സെക്രട്ടറിമാർ) ഡോ.എ.സുരേഷ് (ട്രഷർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.