പറവൂർ: നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ കരിയർ ഗൈഡൻസ് ആൻ‌ഡ് കൗൺസലിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച കരിയർമിഷൻ പദ്ധതി ഇരിങ്ങാലക്കുട റവന്യു ഡിവിഷണൽ ഓഫീസർ എം.എച്ച്. ഹരീഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ബി. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ വി. ബിന്ദു, ഹെഡ്മാസ്റ്റർ സി.കെ. ബിജു, പ്രോഗ്രാം കോ ഓഡിനേറ്റർ പ്രമോദ് മാല്യങ്കര തുടങ്ങിയവർ സംസാരിച്ചു. സ്കൂളിലെ 9,10, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് മുൻകൂട്ടി ഉപരിപഠന സാദ്ധ്യതകൾ, മികച്ച കരിയർ എന്നിവ ലഭിക്കാൻ ഗ്രൂപ്പ് അടിസ്ഥാനത്തിൽ പരിശീലനം നൽകുന്നതാണ് പദ്ധതി.