ആലുവ: മതരാഷ്ട്രവാദം മനുഷ്യനെ നശിപ്പിക്കുമെന്നും മത രാഷ്ട്രങ്ങൾ വർഗീയ കലാപങ്ങളിൽ നശിക്കുകയാണെന്നും സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ പറഞ്ഞു. സി.പി.എം ആലുവ ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.കെ. മോഹനൻ, ഇ.പി. സെബാസ്റ്റ്യൻ, ലോക്കൽ സെക്രട്ടറി പോൾ വർഗീസ്, ഇ.എം. സലിം, എം.ജെ. ടോമി, സിസിലി ജോണി, തമ്പി പോൾ, കെ.ഐ. കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു. മുൻ ഏരിയ സെക്രട്ടറിയായിരുന്ന അന്തരിച്ച എം.ജെ. ജോണി അനുസ്മരണവും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചു.