പറവൂർ: നഗരത്തിലും പരിസര പ്രദേശങ്ങളിലും രോഗ ബാധിതരുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ താലൂക്ക് ആശുപത്രിയിൽ പനി വാർഡിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്ന് ഡി.വൈ.എഫ്.ഐ ടൗൺ ഈസ്റ്റ് മേഖലാ കമ്മറ്റി ആവശ്യപ്പെട്ടു. നഗരത്തിലെ ചില വാർഡുകളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാലവർഷം ശക്തിപ്പെടുന്നതോടെ രോഗബാധിതരുടെ എണ്ണം കൂടാൻ സാധ്യതയേറെയാണ്. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുകയും കാനകളുടെ ശുചീകരണവും, മാലിന്യ നീക്കവും കാര്യക്ഷമമായി നടത്തുകയും വേണമെന്ന് പ്രസിഡന്റ് കെ.വി. വിനിൽ, സെക്രട്ടറി നിവേദ് മധു എന്നിവർ ആവശ്യപ്പെട്ടു.