sanjai-kanchavu-case-
സഞ്ജയ്

പറവൂർ: വെടിമറ ജി.സി.ഡി.എ കോളനിയിലെ വീട്ടിൽനിന്ന് കഞ്ചാവ് കണ്ടെടുത്ത കേസിൽ ചെറായി രക്തേശ്വരി ബീച്ച് റോഡ് അല്ലപ്പറമ്പിൽ വീട്ടിൽ സഞ്ജയിനെ (25) പൊലീസ് അറസ്റ്റുചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞദിവസം വെടിമറയിലുള്ള ഉമാശങ്കർ എന്ന യുവാവിന്റെ വീട്ടിൽനിന്ന് 1.770 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മൂന്ന് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.