കോതമംഗലം: വാരപ്പെട്ടി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ മൈലൂരിൽ ആരംഭിച്ച മൂല്യവർദ്ധിത ഉല്പന്ന കേന്ദ്രത്തിൽ പ്ലാനിംഗ് കമ്മീഷൻ അംഗം ഡോ. രാജശേഖരൻ സന്ദർശനം നടത്തി. പ്രവർത്തനങ്ങളിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. വാരപ്പെട്ടി ബ്രാൻഡ് വെളിച്ചെണ്ണ, ടാപ്പിയോക്ക വിത്ത് മസാല, ബനാന വാക്യുഫ്രൈ, ചക്ക ഉണക്കിയത് എന്നിവ യു.എസ്.എ, ആസ്‌ത്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിലേക്ക് കയറ്റിഅയക്കുന്ന ബാങ്കിന് ഈ വർഷം കേന്ദ്ര സർക്കാരിന്റെ എക്‌സലൻസി അവാർഡ് ലഭിച്ചിരുന്നു.