കടമക്കുടി: പിഴല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നാലര വർഷക്കാലം സേവനം നടത്തിയ മെഡിക്കൽ ഓഫീസർ ഡോ. മനോജ് അഗസ്റ്റിനെ പഞ്ചായത്ത് ഭരണസമിതി ആദരിച്ചു. 2018 ലെ പ്രളയ സമയത്തും കോവിഡ് പ്രതിരോധത്തിലും നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ആദരം. പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസന്റ് ഉപഹാരം കൈമാറി. വൈസ് പ്രസിഡന്റ് വിപിൻ രാജ്, ജോസ് ഷിനോയ്, ജെയ്‌നി സെബാസ്റ്റിൻ, ഷീജാ ജോസ്, ബെഞ്ചമിൻ, പി.ആർ. ഡയനീഷ്യസ്, സജിനി, ജിയ, രജനി, ഡിലീപ്, ലിസമ്മ, എം.എസ്. ആന്റണി, സെക്രട്ടറി ശോഭനകുമാരി എന്നിവർ പ്രസംഗിച്ചു.