വൈറ്റില: മൊബിലിറ്റി ഹബിലെ ബസുകൾക്ക് ഗ്രീസടിക്കുന്നയാളെ മെട്രോ സ്റ്റേഷന്റെ കിഴക്ക് ഭാഗത്തുള്ള മാവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉഴവൂർ ഓരത്തേൽവീട്ടിൽ തുളസീധരന്റെ (50) മൃതദേഹമാണ് കണ്ടെത്തിയത്. നാല് ദിവസത്തെ പഴക്കമുണ്ട്. കാലുകൾ നിലത്ത് കുത്തിയ നിലയിലാണ്. ഈ മാവിരിക്കുന്ന ഭാഗം കാടുപിടിച്ച നിലയിലാണ്.കുപ്പി പെറുക്കുന്ന ഹിന്ദിക്കാരാണ് ഇന്നലെ രാവിലെ മൃതദേഹം കണ്ടത്. മരട് പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. വൈറ്റിലയിലായിരുന്നു തുളസീധരന്റെ താമസമെന്ന് പൊലീസ് പറഞ്ഞു.