വൈപ്പിൻ: ഗോശ്രീ കവലയിലെ റോഡിലും പാലത്തിന്റെ അപ്രോച്ചിലും രൂപപ്പെട്ടിട്ടുള്ള കുഴികൾ എത്രയും വേഗം നികത്തി അപകടസാധ്യത ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പുതുവൈപ്പ് മണ്ഡലം കമ്മിറ്റി റോഡിലെ കുഴിയിൽ ഇരുന്ന് സമരം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയും എളങ്കുന്നപ്പുഴ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷനുമായ സ്വാതിഷ് സത്യൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിശാഖ് അശ്വിൻ അദ്ധ്യക്ഷത വഹിച്ചു. ബിജു കണ്ണങ്ങനാട്, വിഷ്ണു പള്ളത്ത്, ഐ.എൻ.ടി.യു.സി കൺവീനർ പ്രവീൺ ബോസ്, സുരേഷ്, ജനോ, നവി, ശരത് തുടങ്ങിയവർ നേതൃത്വം നൽകി.