philip58

വൈപ്പിൻ: ഹോട്ടൽ ജീവനക്കാരനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി. സമീപത്ത് ഇദ്ദേഹം സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനവും റോഡിൽ കിടക്കുന്നുണ്ടായിരുന്നു. ചെറായി ബീച്ച് റോഡിന് സമീപം വാടകയ്ക്ക് താമസിക്കുന്ന പുളിയംപറമ്പിൽ ജോൺസൺ ഫിലിപ്പാണ് (58) മരിച്ചത്. ചെറായി സങ്കേതം റോഡിൽ ഇന്നലെ പുലർച്ചെ 4ന് പത്രം എടുക്കാൻ പോയ ഏജന്റാണ് നടുറോഡിൽ സ്കൂട്ടറും ആളെയും കണ്ടത്. പിന്നീട് മുനമ്പം പൊലീസ് മൃതദേഹം പറവൂർ ഗവ.ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: ഗ്രേസി. മക്കൾ: അലീഷ, ഷോൺ.