kia

കൊച്ചി: അനുദിനം സ്വീകാര്യതയേറുന്ന ഇന്ത്യൻ ഇലക്‌ട്രിക് വാഹന വിപണിയിലേക്ക് കിയയും ചുവടുവയ്ക്കുന്നു. ഇന്ത്യയിലെത്തി ചുരുങ്ങിയ കാലത്തിനകം ഏറ്റവും വേഗം വളരുന്ന വാഹന ബ്രാൻഡുകളിലൊന്നായി മാറിയ ദക്ഷിണ കൊറിയൻ കമ്പനി കിയ,​ 'EV6" എന്ന ഹൈ എൻഡ് പ്രീമിയം ഓൾ ഇലക്ട്രിക് ക്രോസ് ഓവറാണ് ഇ.വി ശ്രേണിയിൽ ആദ്യമായി രാജ്യത്ത് അവതരിപ്പിക്കുന്നത്.
കഴിഞ്ഞ മാർച്ചിൽ ആഗോളതലത്തിൽ അവതരിപ്പിച്ച ഇ.വി6ന്റെ നിർമ്മാണം, ഇലക്‌ട്രിക് ശ്രേണിക്കായി കിയ വികസിപ്പിച്ച ഇ.വി പ്ളാറ്റ്‌ഫോമായ ഇ-ജി.എം.പിയിലാണ്. കമ്പനിയുടെ ഏറ്റവും ഹൈടെക് ആയ മോഡലായിരിക്കും ഇതെന്ന് കിയ അവകാശപ്പെടുന്നു. മേയ് 26ന് ബുക്കിംഗ് ആരംഭിക്കും. ഈ വർഷം തന്നെ ഡെലിവറിയുമുണ്ടാകും. പരിമിതമായ അളവിലാണ് ആഗോളതലത്തിൽ വില്പന. ഇന്ത്യയിൽ 100 യൂണിറ്റുകൾ പ്രതീക്ഷിക്കാം.
രൂപകല്പന,​ നിർമ്മാണ നിലവാരം,​ ഫീച്ചറുകൾ എന്നിവയിലെല്ലാം വൻ മികവോടെയാകും ഇ.വി6ന്റെ കടന്നുവരവ്. ലോകോത്തര ഡ്രൈവിംഗ് റേഞ്ച്,​ അൾട്ര ഫാസ്‌റ്റ് ചാർജിംഗ്,​ ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ് അപ്പ് ഡിസ്‌പ്ളേ ഉൾപ്പെടെയുള്ളതും വിശാലവുമായ ഹൈടെക് അകത്തളം തുടങ്ങിയവയും പ്രതീക്ഷിക്കാം.