yamaha

കൊച്ചി: ഇന്ത്യൻ റീട്ടെയിൽ വിപണിയിൽ സാന്നിദ്ധ്യം ശക്തമാക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമായി കൊച്ചിയിൽ രണ്ടാമത്തെ ബ്ളൂ സ്‌ക്വയർ പ്രീമിയം ഔട്ട്‌‌ലെറ്റിന് തുടക്കമിട്ട് യമഹ മോട്ടോർ. ആഗോള മോട്ടോർ സ്‌പോർട്ടിൽ യമഹയുടെ പങ്കും പെരുമയും പാരമ്പര്യവും ഉയർത്തിക്കാട്ടുന്നതാണ് ബ്ളൂ സ്ക്വയർ പ്രീമിയം ഔട്ട്‌ലെറ്റുകൾ.
റേസിംഗ് രംഗത്തെ യമഹയുടെ ഡി.എൻ.എ ബ്ളൂ സ്‌ക്വയർ വഴി അനുഭവിച്ചറിയാം. യമഹ ബ്രാൻഡിന്റെ റേസിംഗ് ഡി.എൻ.എ നീല പശ്ചാത്തലത്തിലുള്ള അകത്തളത്തിലൂടെ ബ്ളൂ സ്‌ക്വയർ പ്രീമിയം ഔട്ട്‌ലെറ്റ് പ്രദർശിപ്പിക്കുന്നു. ദൃശ്യഭംഗിയുള്ള ആകർഷക ബോർഡർ ലൈനും ഔട്ട്‌ലെറ്റിന്റെ പുറംമോടിയിലുണ്ട്. യമഹയുടെ ഇരുചക്ര ശ്രേണിയിലെ മുഴുവൻ മോഡലുകളും അപ്പാരലുകളും ആക്‌സസറികളും ബ്ളൂ സ്‌ക്വയർ ഔട്ട്‌ലെറ്റിലുണ്ട്.
1,​451 ചതുരശ്ര അടിയിലാണ് കൊച്ചിയിലെ രണ്ടാമത്തെ ഔട്ട്‌ലെറ്റ്. യമഹയുടെ വിഖ്യാത പാരമ്പര്യവും സ്പോർട്ടിനെസും സ്‌റ്റൈലും വിളംബരം ചെയ്യുന്ന ഷോറൂം പെരിങ്ങാട് മോട്ടോഴ്‌സിന്റെ ബാനറിലാണ് സജ്ജമാക്കിയിട്ടുള്ളത്.
സമ്പൂർണ വില്പന,​ സർവീസ്,​ സ്‌പെയറുകൾ എന്നിവ ഉൾപ്പെടുന്ന '3എസ്" സേവനം ഔട്ട്‌ലെറ്റിൽ ലഭിക്കും. 60ലേറെ ബ്ളൂ സ്‌ക്വയർ പ്രീമിയം ഔട്ട്‌ലെറ്റുകളാണ് കമ്പനിക്ക് ഇന്ത്യയിലുള്ളത്.