fada

ന്യൂഡൽഹി: ആഭ്യന്തര റീട്ടെയിൽ വാഹനവില്പന ഏപ്രിലിൽ വൻ തിരിച്ചുവരവ് നടത്തിയതായി ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസിന്റെ (ഫാഡ)​ റിപ്പോർട്ട്. രാജ്യത്തെ ആർ.ടി ഓഫീസുകളിൽ നിന്നുള്ള രജിസ്‌ട്രേഷൻ കണക്കുപ്രകാരം 37 ശതമാനം വളർച്ചയുമായി 16.27 ലക്ഷം വാഹനങ്ങൾ കഴിഞ്ഞമാസം എല്ലാ ശ്രേണികളിലുമായി പുതുതായി നിരത്തിലെത്തി.

 പാസ‍ഞ്ചർ (കാർ,​ എസ്.യു.വി.,​ വാൻ)​ വില്പന 12 ശതമാനം വർദ്ധിച്ച് 2.64 ലക്ഷം യൂണിറ്റുകളായി.

 ട്രാക്‌ടർ വില്പന 30 ശതമാനം ഉയർന്ന് 48,​319 യൂണിറ്റുകളിലെത്തി.

 ടൂവീലർ 11 ശതമാനം,​ 3-വീലർ 13 ശതമാനം,​ വാണിജ്യവാഹനങ്ങൾ 0.5 ശതമാനം എന്നിങ്ങനെ നഷ്‌ടം നേരിട്ടു.

''ഇന്ധനവില വർദ്ധനയ്ക്ക് പുറമേ ഇപ്പോൾ റിപ്പോനിരക്ക് വർദ്ധനയും വാഹനവിപണിക്ക് വെല്ലുവിളിയായിരിക്കുന്നു. വാഹന വായ്‌പാപ്പലിശ കൂടുന്നത് വില്പനയെ ബാധിച്ചേക്കും""

വിൻകേഷ് ഗുലാത്തി,​

പ്രസിഡന്റ്,​ ഫാഡ