
ചെന്നൈ: എൽ.ഐ.സി ദക്ഷിണമേഖലാ സോണൽ മാനേജർ ഇൻ-ചാർജായി ജി.വെങ്കടരമണൻ ചുമതലയേറ്റു. കേരളം, തമിഴ്നാട്, പോണ്ടിച്ചേരി എന്നിവ ഉൾപ്പെടുന്നതാണ് ദക്ഷിണമേഖല. റീജിയണൽ മാനേജരായി (മാർക്കറ്റിംഗ്) പ്രവർത്തിക്കവേയാണ് അദ്ദേഹത്തെ തേടി പുതിയ ദൗത്യമെത്തിയത്.
ഡയറക്‌ട് റിക്രൂട്ട് ഓഫീസറായി 1989ൽ എൽ.ഐ.സിയിലെത്തിയ വെങ്കടരമണൻ, ദക്ഷിണമേഖലയിൽ റീജിയണൽ മാനേജർ (സി.ആർ.എം), സെൻട്രൽ ഓഫീസിൽ സെക്രട്ടറി (മാർക്കറ്റിംഗ്), കോഴിക്കോട്, ചെന്നൈ-1 ഡിവിഷനുകളിൽ സീനിയർ ഡിവിഷണൽ മാനേജർ, എൽ.ഐ.സി ഫിജി ബ്രാഞ്ച് മാനേജർ (അഡ്മിൻ) പദവികളും വഹിച്ചിട്ടുണ്ട്.