
തിരുവനന്തപുരം : മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലും ഉൾപ്പെടെ ഈമാസം സർവീസിൽ നിന്ന് 22അദ്ധ്യാപകർ വിരമിക്കും. സേവനം പൂർത്തിയാക്കി മടങ്ങുന്നവർക്ക് മെഡിക്കൽ കോളേജ് പി.ടി.എയുടെ ആഭിമുഖ്യത്തിൽ യാത്രഅയപ്പ് നൽകി.മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് ജോയിന്റ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.തോമസ് മാത്യു ഉദ്ഘാടനം ചെയ്തു.മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.എ.റംലാ ബീവി, ഡി.എം.ഇയിലെ സ്‌പെഷ്യൽ ഓഫീസർ ഡോ.എൻ.റോയി, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.സാറാ വർഗീസ്,ഡോ.പി.അനിൽകുമാർ (പ്രൊഫസർ, ന്യൂറോ സർജറി, ഡോ.അന്നാ ചെറിയാൻ (അസോ.പ്രൊഫസർ മൈക്രോബയോളജി), ഡോ ജി.എം.അശോക് കുമാർ പ്രൊഫസർ,പീഡിയാട്രിക് സർജറി), ഡോ.എ.നാസർ (ഫാർമക്കോളജി), ഡോ.എൻ.പ്രേമലത(പ്രൊഫസർ. മെഡിക്കൽ ഗ്യാസ്‌ട്രോ), ഡോ കെ.രേണുക (പ്രൊഫസർ, അനാട്ടമി), ഡോ എ.ശരത് കുമാർ (അസോ. പ്രൊഫസർ, പത്തോളജി), ഡോ ശോഭാ കുര്യൻ (പ്രൊഫസർ,മൈക്രോ ബയോളജി), ഡോ ആർ.ശ്രീകുമാരി (പ്രൊഫസർ. ഗൈനക്കോളജി), ഡോ. ബി.ശ്രീകുമാർ (പ്രൊഫസർ,ന്യൂറോളജി), ഡോ. പി.എസ്.സുരേഷ് കുമാർ (പ്രൊഫസർ. ഫിസിക്കൽ മെഡിസിൻ). ഡോ സൂസൻ തോമസ് (അസി. പ്രൊഫസർ ഒഫ്ത്താൽമോളജി), ഡോ. എൽ.അനിത (അസോ. പ്രൊഫസർ. ഫാർമസി), ഡോ എൽ.എസ്.ലതാ ശ്രീധർ(അസോ. പ്രൊഫസർ. അനാട്ടമി), ഡോ സി.പി മുത്തുകൃഷ്ണൻ (അസോ. പ്രൊഫസർ പത്തോളജി), ഡോ കെ.പി.ശെൽവരാജൻ ചെട്ടിയാർ (പ്രൊഫസർ. ജനറൽ മെഡിസിൻ), ഡോ. ടി.എൽ.സുജാത (പ്രൊഫസർ.ഗൈനക്കോളജി), ഡോ. സുനിതാ വിശ്വനാഥൻ (പ്രൊഫസർ. കാർഡിയോളജി), ഡോ. എം.കെ.സുരേഷ് (പ്രൊഫസർ, ജനറൽ മെഡിസിൻ), ഡോ. ലൈലാ റാണി വിജയരാഘവൻ (പ്രൊഫസർ പത്തോളജി) എന്നിവരാണ് വിരമിക്കുന്നത്.