
കൊച്ചി: കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്‌ട്രി (സി.ഐ.ഐ) 17 മുതൽ 21 വരെ ബംഗളൂരുവിൽ സംഘടിപ്പിക്കുന്ന നിർമ്മാണ ഉപകരണ, സാങ്കേതികവിദ്യാ പ്രദർശന, വ്യാപാരമേളയായ 'എക്‌സ്‌കോൺ-2022" ഭാഗമായ റോഡ്ഷോ കൊച്ചിയിൽ നടന്നു.
''പുതിയ ലോകത്തിനായി ഇന്ത്യയെ കെട്ടിപ്പടുക്കുക, മത്സരക്ഷമത, വളർച്ച, സാങ്കേതികവിദ്യ" എന്നതാണ് എക്‌സ്‌കോണിന്റെ തീമെന്ന് എക്‌സ്‌കോൺ സ്‌റ്റിയറിംഗ് കമ്മിറ്റി അംഗം വി.ജി.ശക്തികുമാർ പറഞ്ഞു. അമേരിക്ക, ഫ്രാൻസ്, ഇറ്റലി, യു.കെ., യു.എ.ഇ., ദക്ഷിണ കൊറിയ, സിംഗപ്പൂർ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുൾപ്പെടെ 1,000ലേറെ പ്രദർശകർ എക്‌സ്‌കോണിൽ സംബന്ധിക്കും.