dsp

കൊച്ചി: പ്രമുഖ നിക്ഷേപസേവന സ്ഥാപനമായ ഡി.എസ്.പി ഫ്ളെക്‌സി കാപ്പ് ഫണ്ട് 25 വർഷം പിന്നിട്ടു. 1997 ഏപ്രിൽ 29ന് തുടക്കമിട്ട ഫണ്ട് ഇതുവരെ രേഖപ്പെടുത്തിയ ശരാശരി വാർഷിക വളർച്ച (സി.എ.ജി.ആർ) 19.1 ശതമാനമാണ്.

10 വർഷത്തിനിടയിൽ നിക്ഷേപകർക്ക് ഏറ്റവും കുറഞ്ഞത് 6.9 ശതമാനവും പരാമാവധി 33.5 ശതമാനവും സി.എ.ജി.ആർ റിട്ടേൺ കമ്പനി നൽകിയിട്ടുണ്ട്. അതുൽ ഭോലെയും അഭിഷേക് ഘോഷുമാണ് ഫണ്ട് മാനേജ്‌ ചെയ്യുന്നത്.

ഒരുലക്ഷം 78 ലക്ഷമാക്കിയ ഫണ്ട്
ഡി.എസ്.പി ഫ്ളെക്‌സി കാപ്പ് ഫണ്ടിന്റെ തുടക്കത്തിൽ ഒരുലക്ഷം രൂപ നിക്ഷേപിച്ചവർക്ക് അതിപ്പോൾ വളർന്ന് 78 ലക്ഷം രൂപയായിട്ടുണ്ടാകുമെന്ന് കമ്പനി പറയുന്നു. നിഫ്‌റ്റി 500 ടി.ആർ.ഐയിൽ ആയിരുന്നു നിക്ഷേപമെങ്കിൽ അത് 31.74 ലക്ഷം രൂപയായിട്ടുണ്ടാകും.