sne

കഴക്കൂട്ടം: മട്ടന്നൂർ ശങ്കരൻ കുട്ടിമാരാർ നാളെ രാവിലെ 11ന് കഴക്കൂട്ടം ഡിഫറന്റ് ആർട്സ് സെന്ററിലെത്തുന്നു. സെന്ററിലെ 100 ഭിന്നശേഷിക്കുട്ടികളെ ചെണ്ട അഭ്യസിപ്പിക്കുന്നതിനാണ് മട്ടന്നൂരെത്തുന്നത്. ഇവർക്ക് ഒരു വർഷം വിവിധ കലകളിൽ പരിശീലനം നൽകും. കലാപരിശീലനത്തിന് തുടക്കംക്കുറിച്ചുകൊണ്ട് നടക്കുന്ന സ്‌നേഹതാളം ചടങ്ങ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ നവജ്യോത്‌ ഖോസ, സാമൂഹ്യനീതി ജില്ലാ ഓഫീസർ ഷൈനിമോൾ എം., മാജിക് അക്കാഡമി എക്സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, മാനേജർ ബിജുരാജ് എസ്. തുടങ്ങിയവർ പങ്കെടുക്കും.