തിരുവനന്തപുരം:കേരള വിശ്വകർമ്മ സഭ വർക്കല താലൂക്ക് കൺവെൻഷൻ ഇടവ വെൺകുളം ഓടുചുട്ടകുളം ശാഖ മന്ദിരത്തിൽ നടന്നു.കേരള വിശ്വകർമ്മ സഭ സംസ്ഥാന പ്രസിഡന്റ് കെ.കെ.ഹരി ഉദ്ഘാടനം ചെയ്തു.വിശ്വകർമ്മജർ നേരിടുന്ന തൊഴിൽ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ജനറൽ സെക്രട്ടറി സുനിൽ കണ്ണങ്കര ആവശ്യപ്പെട്ടു.യൂണിയൻ പ്രസിഡന്റ് ദിനേശ് വർക്കല അദ്ധ്യക്ഷത വഹിച്ചു.ടി.ഷാജി,പി.എം.ശശികുമാർ,രാജേഷ് കല്ലിയൂർ,ബിജു അക്ഷയ,മോഹനൻ ആചാരി,വിനോദ് തുടങ്ങിയവർ പങ്കെടുത്തു.