tapal

തിരുവനന്തപുരം: കോമൺ സർവീസ് സെന്റർ, ഡാക്മിത്ര സംവിധാനങ്ങളിലൂടെ തപാൽ - ആർ.എം.എസ് മേഖലയിൽ സമ്പൂർണ സ്വകാര്യവത്കരണം നടപ്പിലാക്കുന്നതിനെതിരെ തപാൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ചീഫ് പോസ്റ്റുമാസ്റ്റർ ജനറൽ ഓഫീസിന് മുന്നിൽ പ്രതിഷേധ മാർച്ച് നടത്തി. എൻ.എഫ്.പി.ഇ സംസ്ഥാന കൺവീനർ പി.കെ.മുരളീധരൻ, എഫ്.എൻ.പി.ഒ സംസ്ഥാന കൺവീനർ കെ.വി.സുധീർകുമാർ, ആർ.എസ്.സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. അനുകൂല നിലപാടുണ്ടാകാത്ത പക്ഷം പണിമുടക്കുൾപ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടുപോവാൻ സംയുക്ത സമരസമിതി തീരുമാനിച്ചു.