
തിരുവനന്തപുരം: കുട്ടികളിലെ നാഡീസംബന്ധവും സ്വഭാവപരവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കുറവൻകോണത്ത് ആരംഭിച്ച കിംസ് ഹെൽത്ത് ഹോളിസ്റ്റിക് ചൈൽഡ് ഡെവലപ്‌മെന്റ് സെന്റർ കിംസ് ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ള ഉദ്ഘാടനം ചെയ്തു. കിംസ് ഹെൽത്ത് എക്‌സിക്യുട്ടീവ് ഡയറക്ടർ ഇ.എം. നജീബ്, എമർജെൻസി, ഫാമിലി മെഡിസിൻ ആൻഡ് ഫാർമസി സർവീസസ് ഡയറക്ടർ ഡോ. പി.എം. സുഹറ, പ്ലാസ്റ്റിക് സർജറി വിഭാഗം സീനിയർ കൺസൽട്ടന്റ് ഡോ. പി.എം. സഫിയ, കിംസ് ഹെൽത്ത് സി.ഇ.ഒ ജെറി ഫിലിപ്പ്, സി.ഒ.ഒ രശ്മി ഐഷ, കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് ഡോ. ജമീല കെ. വാര്യർ തുടങ്ങിയവർ പങ്കെടുത്തു. ഓട്ടിസം, എ.ഡി.എച്ച്.ഡി, പഠനവൈകല്യം, ബുദ്ധിവൈകല്യം, സംഭാഷണ ഭാഷാപ്രശ്നങ്ങൾ മുതലായവ കൈകാര്യം ചെയ്യുന്ന കേന്ദ്രമാണിത്. ഡോ. ജമീല കെ. വാര്യരുടെ നേതൃത്വത്തിൽ സൈക്കോളജിസ്റ്റുകൾ, സ്പീച്ച് തെറാപ്പിസ്റ്റുകൾ, ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾ എന്നിവരടങ്ങിയതാണ് സെന്റർ. കുട്ടികളിലെ പഠനവൈകല്യങ്ങൾ ചെറുപ്രായത്തിൽ തന്നെ കണ്ടെത്തി പൂർണമായും ഭേദമാക്കാൻ ഈ കേന്ദ്രത്തിലൂടെ സാധിക്കും. കുട്ടികളുടെ പഠനവൈകല്യം മൂലം മാനസിക പിരിമുറുക്കം അനുഭവിക്കുന്ന രക്ഷിതാക്കൾക്കുള്ള കൗൺസലിംഗും കേന്ദ്രത്തിൽ ലഭ്യമാണ്.