
കൊച്ചി: ബി.എം.ഡബ്ള്യുവിന്റെ പുത്തൻ അഡ്വഞ്ചർ സ്പോർട്‌സ് ട്യൂറർ ബൈക്കായ എഫ് 900 എക്‌സ്.ആർ ഇന്ത്യയിലെത്തി. പൂർണമായും വിദേശത്തു നിർമ്മിച്ച് (സി.ബി.യു - കംപ്ളീറ്റ്‌ലി ബിൽറ്റ്-അപ്പ് യൂണിറ്റ്) ഇറക്കുമതി ചെയ്യുകയാണ്. ജൂണിൽ വിതരണം തുടങ്ങും. 105 ബി.എച്ച്.പി കരുത്തുള്ള, 2-ലിറ്റർ, 895 സി.സി എൻജിനാണുള്ളത്. ടോപ് സ്പീഡ് 200 കിലോമീറ്റർ. 0-100 കിലോമീറ്ററിന് വേണ്ടസമയം വെറും 3.6 സെക്കൻഡ്. ഫീച്ചർ സമ്പന്നമായ ഈ ആകർഷക ബൈക്കിന് വില 12.30 ലക്ഷം രൂപ.