തിരുവനന്തപുരം:പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ പ്രൊഫ. എ. സുധാകരൻ അവാർഡിന് ജോർജ് ഓണക്കൂർ അർഹനായി. 10,​000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുരസ്‌കാരം ജൂൺ 5ന് വൈകിട്ട് 5ന് പ്രസ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി സമ്മാനിക്കും.എ.കെ.ജി.സി.ടി.യുടെ പ്രത്യേക പുരസ്‌കാരത്തിനും ഡോ.എസ്. രാജശേഖരന്റെ പേരിലുള്ള എൻഡോവ്‌മെന്റിനും കേരള സർവകലാശാലയിൽ നിന്ന് മലയാളം എം.എയ്ക്ക് ഒന്നാം റാങ്ക് നേടിയ നിലമേൽ എൻ.എസ്.എസ് കോളേജിലെ വിദ്യാർത്ഥിനികളായ ഗീതു കൃഷ്ണ, ബിൻസിമോൾ എന്നിവർ അർഹരായി.