വാഗമൺ: കേരള പ്രന്റേഴ്‌സ് അസ്സോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഗമൺ ബെത്‌ലഹേം റസിഡൻസിയിൽ 'ഗ്ലൈഡ് 22' ദ്വിദിന നേതൃത്വ പരിശീലന ക്യാമ്പും വ്യവസായ വികസന സെമിനാറും നടന്നു. നേതൃത്വ പരിശീലന ക്യാമ്പ് ട്രെയിനർ മനോജ് ടി. ബെഞ്ചമിനും, പീരുമേട് വ്യവസായ ഓഫീസർ രഘുനാഥ് കെ.എ.യും നേതൃത്വം നൽകി. ജില്ലാ പ്രസിഡന്റ് മധു തങ്കശ്ശേരി അദ്ധ്യക്ഷത വഹിച്ച ക്യാമ്പ് കെ.പി.എ. സംസ്ഥാന രക്ഷാധികാരി പാറത്തോട് ആന്റണി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സുരേന്ദ്രൻ പി.കെ. മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ദിലീപ് ലാൽ രാജാക്കാട്, ജില്ലാ ട്രഷറർ പോൾസൺ ജെമിനി, വൈസ് പ്രസിഡന്റുമാരായ സൽജിൻ തോമസ് മുരിക്കാശ്ശേരി, അനിൽ വി.ബി, മൂന്നാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടോം ചെറിയാൻ തൊടുപുഴ, ജോയി ഉദയ നെടുംങ്കണ്ടം, ജോസ് മീഡിയ, ബിജി കോട്ടയിൽ, മധു കളർ ഗ്രാഫിക്‌സ് അടിമാലി എന്നിവർ നേതൃത്വം നൽകി.