കട്ടപ്പന : ഇടുക്കി കെയർ ഫൌണ്ടേഷനും കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയും സംയുക്തമായി കോഴിമലയിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തി. മുരിക്കാട്ടുകുടി വികാസ് കമ്മ്യൂണിറ്റി ഹാളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത് നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ക്യാമ്പിന്റെ ഉദ്ഘാടനം അഡ്വ:ഡീൻ കുര്യാക്കോസ് നിർവ്വഹിച്ചു. തിമിര ശസ്ത്രക്രിയ, കണ്ണു മാറ്റി വയ്ക്കൽ ശസ്ത്രക്രിയ ഉൾപ്പടെ നിർദ്ദേശിക്കപ്പെട്ടവർക്ക് തുടർ ചികിത്സ സൗജന്യമായി അങ്കമാലി ലിറ്റിൽ ഫ്‌ളവർ ഹോസ്പിറ്റലിൽ സൗജന്യമായി നൽകും. വാർഡ് മെമ്പർ ലിനു ജോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മമ്മൂട്ടി കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷൻ എംഡി ഫാ: തോമസ് കുര്യൻ മുഖ്യ പ്രഭാഷണം നടത്തി. കോഴിമല രാജാവ് രാമൻ രാജമന്നാൻ ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു. സാബു കോട്ടപ്പുറം, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആൽബിൻ മണ്ണഞ്ചേരി, ലിറ്റിൽ ഫ്‌ളവർ ഹോസ്പിറ്റലിലെ കോർഡിനേറ്റർ ഉല്ലാസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.