ഇടുക്കി : കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം പ്രകാരം അവശേഷിക്കുന്ന ഭൂമി തരംമാറ്റ അപേക്ഷകൾ അതിവേഗത്തിൽ തീർപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ 30 ക്ലാർക്കുമാരുടെ താത്ക്കാലിക തസ്തികകൾ 6 മാസത്തേക്ക് സൃഷ്ടിക്കുന്നതിന്റെ ഭാഗമായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്തുന്നു. എഴുത്തുപരീക്ഷയിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികളുടെ ഉത്തരക്കടലാസ്സുകൾ മൂല്യനിർണ്ണയം നടത്തി സംവരണ ക്രമം പാലിച്ച് രജിസ്റ്റർ നമ്പർ ക്രമത്തിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചുരുക്കപ്പട്ടിക എല്ലാ താലൂക്ക് ഓഫീസുകളിലും ഇടുക്കി കളക്ട്രേറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ www.idukki.nic.in ഈ വെബ്‌സൈറ്റിലും പട്ടിക ലഭിക്കും. ഉദ്യോഗാർത്ഥികളുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ മേയ് 11 ന് രാവിലെ 10.30 മുതൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തും. ഫോൺ 04862 232242.