തൊടുപുഴ: ഒന്നാമത് കേരള ഗെയിംസിനും കേരള മാരത്തോണിനും അഭിവാദ്യമർപ്പിച്ചുകൊണ്ട് തൊടുപുഴയിൽ ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 'ഫൺ മാരത്തോൺ' ആവേശമായി മാറി. തൊടുപുഴ ഗാന്ധി സ്‌ക്വയറിൽ നിന്ന് ആരംഭിച്ച ഫൺ മാരത്തോൺ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ഒളിമ്പിക് ദീപശിഖയിൽ അഗ്നി പകർന്ന് തൊടുപുഴ സി.ഐ വി.സി. വിഷ്ണുകുമാറിന് കൈമാറി. വിഷ്ണു കുമാറിൽ നിന്ന് ബോക്‌സിംഗ് കോച്ച് ബേബി എബ്രഹാം ഏറ്റുവാങ്ങി. മുഖ്യാതിഥിയായി പങ്കെടുത്ത വി.സി. വിഷ്ണുകുമാർ ഗെയിംസ് സന്ദേശം നൽകി. തുടർന്ന് മുനിസിപ്പൽ ചെയർമാൻ ഫൺ മാരത്തോൺ ഫ്ളാഗ് ഒഫ് ചെയ്തു. ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് റഫീക് പള്ളത്തുപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി എം.എസ്. പവനൻ ഫൺ മാരത്തോണിന്റെ ഉദ്ദേശലക്ഷ്യങ്ങൾ വിശദീകരിച്ചു. മർച്ചന്റ്സ് അസോസിയേഷൻ തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് ടി.സി. രാജു തരണിയിൽ, ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് സൈജൻ സ്റ്റീഫൻ, ജോയിന്റ് സെക്രട്ടറിമാരായ കെ. ശശിധരൻ, എ.പി. മുഹമ്മദ് ബഷീർ, ബോക്‌സിംഗ് അസോസിയേഷൻ സെക്രട്ടറി ബേബി എബ്രഹാം, ഖൊ ഖൊ അസോസിയേഷൻ പ്രസിഡന്റ് ഡോ. ബോബു ആന്റണി, ബേസ്‌ബോൾ അസോസിയേഷൻ സെകട്ടറി ജെയ്‌സൺ പി. ജോസഫ്, ഹോക്കി അസോസിയേഷൻ പ്രസിഡന്റ് ബിനോയ് മുണ്ടക്കാമറ്റം, സെക്രട്ടറി പി. സിനോജ്, ഹാൻഡ് ബോൾ അസോസിയേഷൻ സെക്രട്ടറി അൻവർ ഹുസൈൻ, ഒളിമ്പിക് വേവ് ജനറൽ കൺവീനർ വിനോദ് വിൻസെന്റ് എന്നിവർ സംസാരിച്ചു. പുളിമൂട്ടിൽ പ്ലാസയിൽ സ്ഥാപിച്ചിട്ടുള്ള കേരള ഗെയിംസ് ഭാഗ്യചിഹ്നമായ നീരജിനു സമീപം ഒന്നാമത് കേരള ഗെയിംസിനും കേരള മാരത്തോണിനും അഭിവാദ്യമർപ്പിച്ചു കൊണ്ടു സമാപിച്ച ഫൺ മാരത്തോണിൽ ബോക്‌സിംഗ്, ഖൊ ഖൊ, ബാഡ്മിന്റൺ ഷട്ടിൽ, നെറ്റ് ബോൾ, സൈക്ലിംഗ്, ഹാൻഡ്‌ബോൾ, റഗ്ബി, കരാട്ടേ തുടങ്ങിയ ഇനങ്ങളിലെ സംസ്ഥാന ദേശീയ കായിക താരങ്ങൾ, വെങ്ങല്ലൂർ സോക്കർ ക്ലബ്ബ്, കരിമണ്ണൂർ ഷിറ്റോ റിയു കരാട്ടേ ക്ലബ്ബ് എന്നീ പരിശീലന കേന്ദ്രങ്ങളിൽ നിന്നുള്ള കായിക താരങ്ങൾ തുടങ്ങിയവരും പങ്കെടുത്തു.