തൊടുപുഴ : അമൃത ബാല സംസ്‌കൃതിയുടെ വിഷുക്കൈനീട്ടം വിഷുത്തൈനീട്ടം എന്ന പദ്ധതിയുടെ ഭാഗമായി തൊടുപുഴ അമൃതാനന്ദമയി സത്സംഗ സമിതിയിൽ മുൻസിപ്പൽ കൗൺസിലർ ശ്രീ. ജിതേഷ്. സി. കുട്ടികൾക്ക് തുളസി തൈകളും വൃക്ഷത്തൈകളും വിതരണം ചെയ്തു. തുടർ പരിപാടിയായി തൊടുപുഴ കാഞ്ഞിരമറ്റം മാധവം ബാല സദനത്തിൽ പുതിയ ബാല സംസ്‌കൃതി ക്ലാസിന്റെ ഉദ്ഘാടനം മുൻസിപ്പൽ കൗൺസിലർ രാജശേഖരൻ പി.ജി നിർവ്വഹിച്ചു.മാധവം ബാലസദനം പ്രസിഡന്റ് പി .കെ .ശിവരാമൻപിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബാല സംസ്‌കൃതി ഇ ജില്ലാ കോർഡിനേറ്റർ അജി അനിരുദ്ധൻ പങ്കെടുത്തു.