നെടുങ്കണ്ടം: ഊന്നുകൽ കൈലാസപുരി ഉമാമഹേശ്വര- മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന കലശവും തിരുവുത്സവവും നാലിന് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. കലശപൂജയോടൊപ്പം നടത്തുന്ന ശ്രീഭൂതബലിയോടുകൂടിയുള്ള എഴുന്നള്ളത്തിനും തിരുവുത്സവത്തിനും ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വിഷ്ണുനമ്പൂതിരി പുതുമന ഇല്ലം, ചങ്ങനാശേരി, ബ്രഹ്മശ്രീ വിനു നമ്പൂതിരി, ബ്രഹ്മശ്രീ ഹരികൃഷ്ണൻ തിരുമേനി, ക്ഷേത്രം മേൽശാന്തി പൂജാ രത്നം സുധീഷ് ശർമ്മ എന്നിവർ നേതൃത്വം നൽകും. അന്നേ ദിവസം രാവിലെ നാലിന് പ്രഭാതഭേരി, പള്ളിയുണർത്തൽ, നിർമ്മാല്യ ദർശനം. 4.30ന് അഭിഷേകം,​ 5.30ന് മഹാഗണപതി ഹോമം, ഏഴിന് ഉഷ പൂജ, അഷ്ടാഭിഷേകം, 8.30ന് കലശപൂജ,​ ഒമ്പതിന് ശ്രീഭൂതബലിയും എഴുന്നള്ളത്തും,​ ഉച്ചയ്ക്ക് 12ന് മഹാപ്രസാദമൂട്ട്,​ വൈകിട്ട് അഞ്ചിന് സർവ്വൈശ്വര്യ പൂജ,​ ആറിന് വിശേഷാൽ ദീപാരാധന,​ ഏഴിന് ഭഗവതി സേവ എന്നിവ നടക്കും. ക്ഷേത്രാങ്കണത്തിൽ പണികഴിപ്പിക്കുന്ന പുതിയ അന്നദാന മണ്ഡപത്തിന്റെ നിർമ്മാണോദ്ഘാടനവും അന്നേ ദിവസം നടത്തും.