നെടുങ്കണ്ടം: എസ്.എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയൻ വനിതാ സംഘവും യൂത്ത്മൂവ്മെന്റും സംയുക്തമായി സംഘടിപ്പിക്കുന്ന കലാകായികോത്സവം- 2022 ന് തുടക്കമായി. രണ്ടു ദിവസങ്ങളിലായി നെടുങ്കണ്ടം ശാഖാ ഓഡിറ്റോറിയത്തിൽ 16 ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങൾ യൂണിയൻ പ്രസിഡന്റ്‌ സജി പറമ്പത്ത് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി സുധാകരൻ അടിപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വനിതാസംഘം പ്രസിഡന്റ്‌ വിമല തങ്കച്ചൻ,​ യൂണിയൻ ഡയറക്ടർ ബോർഡ്‌ അംഗം കെ.എൻ. തങ്കപ്പൻ, യൂണിയൻ കൗൺസിലർമാരായ സി.എം. ബാബു, ജയൻ കല്ലാർ, എൻ.ആർ. സുരേഷ്, സജി ചാലിൽ, സന്തോഷ്, അജീഷ്, അനില സുദർശനൻ, അനില രഘു എന്നിവർ പ്രസംഗിച്ചു. മൂന്നു വേദികളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. നാളെ നടക്കുന്ന വടംവലി, കബഡി മത്സരങ്ങളോടെ മത്സരഇനങ്ങൾ സമാപിക്കും. യൂണിയൻ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നവർക്കായി മേയ്‌ 20ന് പാമ്പാനാറ്റിലും തുടർന്ന് സംസ്ഥാന തല മത്സരങ്ങൾ വൈക്കത്തും നടത്തും.