വെള്ളത്തൂവൽ : വെള്ളത്തൂവൽ സെന്റ് ജോർജ് യാക്കോബായ സുറിയാനിപള്ളിയിൽ പെരുന്നാൾ ഇന്നും നാളെയുമായി നടക്കും.ഇന്ന്
വൈകിട്ട് 5 ന് കൊടിയേറ്റ്, 5.45ന് സന്ധ്യാപ്രാർത്ഥന, 6.30ന് വെള്ളത്തൂവൽ ടൗൺ കുരിശിങ്കലേക്ക് പ്രദക്ഷിണം .ഫാ.ബാബു ചാത്തനാട്ട് നടത്തുന്ന പ്രസംഗം, 8.30 ന് ആശീർവ്വാദം, തുടർന്ന് നേർച്ച സദ്യ .നാളെ രാവിലെ 7.45 ന് പ്രഭാത പ്രാർത്ഥന, 8.30 ന് ഫാ.എൽദോസ്
പുളിക്കക്കുന്നേൽ,ഫാ.ബാബുചാത്തനാട്ട്, .ഫാ. എൽദോസ് കല്ലറക്കൽ എന്നിവരുടെ കാർമ്മികത്വത്തിൽമൂന്നുമ്മേൽ കുർബ്ബാന. 10 ന് ഫാ.എൽദോസ് കല്ലറയ്ക്കൽ നടത്തുന്ന പ്രസംഗം.10.20ന് മുതിർന്ന പൗരന്മാരെ ആദരിക്കൽ, 10.40 ന് പള്ളിത്താഴെ കുരിശിങ്കിലേക്ക് പ്രദക്ഷിണം, 11 ന് ലേലം, നേർച്ചസദ്യ, കൊടിയിറക്ക്.