തൊടുപുഴ :ഡീൻ കുര്യാക്കോസ് എം.പി നേതൃത്വം നൽകുന്ന ഇടുക്കി കെയർ ഫൌണ്ടേഷനും മൂന്നാർ ഫുട്‌ബോൾ ക്ലബും ചേർന്ന് സമ്മർ ഫുട്‌ബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിക്കുന്നു. നാളെ മുതൽ 31 വരെയായി ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ കുട്ടമ്പുഴ, മൂന്നാർ, മറയൂർ, അടിമാലി, ഏലപ്പാറ, എൻ.ആർ. സിറ്റി, കാൽവരിമൌണ്ട്, പാറത്തോട് എന്നീ 8 കേന്ദ്രങ്ങളിലായി 4 വയസ്സ് മുതൽ 19 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യമായാണ് ക്യാമ്പുകൾ സംഘടിപ്പിച്ചിരിക്കുന്നത്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ജേഴ്‌സി സൗജന്യമായിരിക്കും. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 6.30 മുതൽ 8.30 വരെ നടക്കുന്ന ക്യാമ്പിലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായി ക്യാമ്പ് കോർഡിഡിനേറ്ററും മുൻ സന്തോഷ് ട്രോഫി താരവുമായ പി.എ സലിംകുട്ടി അറിയിച്ചു.

രജിസ്‌ട്രേഷൻ വേണ്ടി താഴെപ്പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

കുട്ടമ്പുഴ, യുവ ആർട്‌സ് സ്‌പോർട്‌സ് ക്ലബ്ബ്, കുട്ടമ്പുഴ ഗ്രൗണ്ട്

ഫോൺ9605571861,9745897962, 9446070312

മൂന്നാർ, മൂന്നാർ എഫ് സി, പെരിയവരൈ എസ്റ്റേറ്റ് ഫാക്ടറി ഗ്രൗണ്ട്, മൂന്നാർ, ഫോൺ8281585610, 9446079300, 9496184194

മറയൂർ, സർഗ്ഗ ആർട്‌സ് ആന്റ് സ്‌പോർട്‌സ് ക്ലബ്ബ്, ജയമാതാ സ്‌കൂൾ ഗ്രൗണ്ട്

ഫോൺ 9447769635, 9496180113, 9497277806

എലപ്പാറ, ഇൻസ്പയർ കൾച്ചറൽ സൊസൈറ്റി, എലപ്പാറ പഞ്ചായത്ത് സ്‌കൂൾ ഗ്രൗണ്ട്, ഫോൺ9656962404, 99611 54296, 94974 97796

പാറത്തോട്, പ്രിയദർശിനി സൊസൈറ്റി, പാറത്തോട് സെന്റ് ജോർജ് ഹയർ സെക്കന്ററി സ്‌കൂൾ എസ്.പി.സി. ബീനമോൾ സ്റ്റേഡിയം പാറത്തോട്ഫോൺ9947003146, 9747232350, 9947493062

അടിമാലി, മൂന്നാർ എഫ്.സി, എസ്. എൻ. ഡി. പി സ്‌കൂൾ ഗ്രൗണ്ട്, അടിമാലി, ഫോൺ9995166432, 9744309562, 6235480210

കാൽവരിമൗണ്ട്, യുവരശ്മി ലൈബ്രറി ആർട്‌സ് ആന്റ് സ്‌പോർട്‌സ്ക്ലബ്ബ്, കാൽവരിമൗണ്ട്, ഇടുക്കി, കാൽവരിമൗണ്ട് സ്‌കൂൾ ഗ്രൗണ്ട്

ഫോൺ9544780213, 9562669695, 9142134169

എൻ.ആർ സിറ്റി, എസ്.എൻ.വി എച്ച്.എസ്.എസ്. എൻ.ആർ സിറ്റി,, എസ്.എൻ.വി സ്‌കൂൾ ഗ്രൗണ്ട്, ഫോൺ9747190002, 9495219177, 9447814208