
പീരുമേട് : പീരുമേട് പ്രദേശത്ത് അഴിച്ചു വിട്ടിരിക്കുന്ന കന്നുകാലികൾ വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഭീക്ഷണിയാകുന്നു. മുറിഞ്ഞപുഴ മുതൽ വണ്ടിപ്പെരിയാർ വാളാടി വരെയുള്ള പ്രദേശങ്ങളിലും പള്ളിക്കുന്ന്, ഏലപ്പാറ പ്രദേശ ങ്ങളിലും ദേശിയ പാത 183 ലും കുട്ടിക്കാനം, കട്ടപ്പന സംസ്ഥാന പാതയിലും അഴിച്ചു വിട്ടു വളർത്തുന്ന കന്നുകാലികൾ പ്രശ്നക്കാരായി മാറിയിരിക്കുകയാണ്.
പല പശു കർഷകർക്കും തൊഴുത്തുകൾ ഇല്ല. ഈ കാലി കൂട്ടങ്ങൾ റോഡിൽ കിടക്കുകയാണ് ചെയ്യുന്നത് സമീപ പ്രദേശങ്ങളിലെ മലനിരകളിൽ നിന്നും പുല്ല് തിന്നിട്ട് റോഡിൽ കിടക്കുന്ന കന്നുകാലി കൂട്ടങ്ങൾ വാഹന യാത്രക്കാർക്ക് പലപ്പോഴും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. മഞ്ഞുള്ള സമയങ്ങളിൽ കാലികളെ അകലെവച്ച കാണാനാവാതെ വാഹനങ്ങൾ കന്നുകാലികളെ ഇടിക്കുന്നത് നിത്യസംഭവമാണ് എന്നിട്ടും കന്നുകാലികർഷകർ ഇവയെ കെട്ടി വളർത്താൻ തയ്യാറാകുന്നില്ല. ഈ പ്രദേശത്ത് പരിചയമില്ലാത്ത ഡ്രൈവർമാർ അപകടങ്ങളിൽപ്പെടുകയും കന്നുകാലികളെ തട്ടുന്നതും സ്ഥിരമാണ് . പീരുമേട് പ്രദേശങ്ങളിലെ കൊടുംവളവുകളിൽ അഴിച്ചു വിട്ടു വളർത്തുന്നകാലിക്കൂട്ടങ്ങൾ മൂലമുള്ള അപകടങ്ങൾ ഏറിവരുകയാണ്.
കറവകഴിഞ്ഞ്
അഴിച്ച് വിടും
തോട്ടം മേഖലയിൽ കന്നുകാലികൾ റോഡിലാണ് കിടപ്പ്. മുൻപ് അഴിച്ചു വിട്ടു വളർത്തുന്ന കന്നുകാലി കളെ പിടികൂടി ഗ്രാമ പഞ്ചായത്തുകൾ ഉടമകളിൽ നിന്നും ഫൈൻ ഈടാക്കിയിരുന്നു. ഇപ്പോൾ കറവയുള്ള കാലികളെ സമയമാകുമ്പോൾ മാത്രം ഉടമകൾ വീട്ടിൽ കൊണ്ടുപോയി പാല് കവർന്ന് എടുത്തതിനു ശേഷം തിരികെ വിടുകയാണ്.