
കട്ടപ്പന : 800 ഗ്രാം ഉണക്ക കഞ്ചാവുമായി യുവതി എക്സൈസ് സംഘത്തിന്റെ പിടിയിലായി. കണ്ണമ്പടി ഇടത്തറ വീട്ടിൽ ബിനുമോളെ ( 36 ) ആണ് കട്ടപ്പന എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ചില്ലറ വിൽപ്പന നടത്തുന്നതിനായി കമ്പത്ത് നിന്ന് കഞ്ചാവ് വാങ്ങി ബസിൽ വരുന്നതിനിടയിൽ ഇന്നലെ രാവിലെ പുളിയൻമലയിൽ വച്ചാണ് യുവതിയെ പിടികൂടിയത്.പതിവ് പരിശോധനകളുടെ ഭാഗമായിട്ടായിട്ടാണ് പുളിയന്മല ടൗണിൽ എക്സൈസ് സംഘത്തിന്റെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തിയത്. ബാഗിനുള്ളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.എക്സൈസ് ഇൻസ്പെക്ടർ സെബാസ്റ്റ്യൻ ജോസഫിൻ്റെ നേതൃത്വത്തിൽ പ്രിവൻ്ീവ് ഓഫീസർ സജീവ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജയിംസ് മാത്യു, എസ് ശ്രീകുമാർ, ബിജു എബ്രാഹം,വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ കെ ജെ ബിജി , ആർ ചിത്രാഭായ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.പ്രതിയെ കോടതിയിൽ ഹാജരാക്കി.