പീരുമേട്:ഗിന്നസ്‌വേൾഡ് റെക്കോർഡ് അടക്കം നിരവധി പുരസ്‌ക്കാരങ്ങൾ കരസ്ഥമാക്കിയ മനുഷ്യാവകാശ പ്രവർത്തകനും തപാൽ വകുപ്പ് ജീവനക്കാരനുമായ ഡോ: ഗിന്നസ് മാടസ്വാമി രചിച്ച 'തലക്കെട്ടില്ലാത്ത പുസ്തക' ത്തിന്റെപ്രകാശനവും അവാർദാന ചടങ്ങും നടന്നു. പുസ്തകത്തിന്റെ പ്രകാശന കർമ്മം ഡീൻ കുര്യാക്കോസ് എം പി നിരൂപകൻ സി.സുനിലിന് നൽകി നിർവ്വഹിച്ചു.
ആദ്യമായാണ് തമിഴ് മലയാള ഭാഷകൾ ഒരുമിച്ച് ഒരു പുസ്തകത്തിൽ രചിച്ചിരിക്കുന്നത് . അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.നൗഷാദ് ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. ഗിന്നസ് സുനിൽ ജോസഫ് സ്വാഗതം പറഞ്ഞു. പീരുമേട് തഹസീൽദാർ വിജയലാൽ മുഖ്യപ്രഭാഷണം നടത്തി .രാഷ്ട്രീയ സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.