കുമാരമംഗലം . പാറ മൈലക്കൊമ്പ് റോഡിൽ കുടിവെള്ള പദ്ധതിക്കായി റോഡിന് കുറുകേ കുഴിച്ച കുഴി പൂർണമായും മൂടാതിരുന്നതിനേത്തുടർന്ന് അപകടം പതിവായി. അടുത്തിടെ ആധുനിക രീതിയിൽ ടാർ ചെയ്ത റോഡിലെ ടാർ കുത്തിപ്പൊളിച്ചാണ് പൈപ്പിടുന്നതിനായി കാന കീറിയത് മൈലക്കൊമ്പ് കവലയിൽ മൂന്ന് ഭാഗത്തേക്കായി തിരിയുന്ന ജഗ്ഷനിൽ റോഡിന് കുറുകേ മുറിച്ചിടത്താണ് അപകടം പതിവായത് . പൈപ്പ് ഇടുന്നതിനായി കുഴിയെടുത്തപ്പോൾ കേബിൾ പൊട്ടിയും കുഴി മൂടുന്നതിന് താമസം വന്നു. വളവോടു കൂടിയ ജംഗ്ഷനും നല്ല റോഡും ആയതിനാൽ അടുത്തെത്തുമ്പോൾ കുഴി കണ്ട് ബ്രേക്ക് പിടിക്കുമ്പോഴും കുഴിയിൽ ചാടി നിയന്ത്രണം വിട്ടുമാണ് അപകടം പറ ജംഗ്ഷൻ , മൈലക്കൊമ്പ് കവല , മൈലക്കൊമ്പ് , മൈലക്കൊമ്പ് പള്ളിക്ക് സമീപം , എന്നിവിടങ്ങളിലാണ് റോഡിന് കുറുകെ മുറിച്ചിട്ടുള്ള മറ്റിടങ്ങൾ . കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ട ദമ്പതികളെ സമീപത്തെ കടയിലുള്ളവരാണ് രക്ഷപ്പെടുത്തിയത് ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു അപകടം പതിവായതോടെ വലിയ കുഴി സമീപ വാസികളാണ് മൂടിയത് . ഇക്കാര്യത്തിൽ കാണിക്കുന്ന അലംഭാവത്തിനെതിരെ നാട്ടുകാരെ സംഘടിപ്പിച്ച് സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ജനകീയ ജനപക്ഷ മുന്നണി മണ്ഡലം പ്രസിഡന്റ് ജെയിംസ് ചാക്കോ , വാർഡ് മെമ്പർ മായാ ദിനേശ് എന്നിവർ പറഞ്ഞു.