തൊടുപുഴ: വിദ്വേഷവും വർഗീയതയും അരങ്ങുവാഴുന്ന കാലത്ത് സ്‌നേഹത്തിന്റെയും വിട്ടുവീഴ്ചയുടെയും കരുണയുടെയും സന്ദേശമാണ് ഈദുൽ ഫിത്തർ നൽകുന്നതെന്ന് ഉബൈദ് റഹ്മാൻ അഭിപ്രായപ്പെട്ടു.കേരള നദ്‌വത്തുൽ മുജാഹിദീൻ കുമ്പംകല്ല്
ബി.ടി.എം സ്‌കൂൾ ഗ്രൗണ്ടിൽ നടത്തിയ ഈദ് ഗാഹിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.മഹത്തായ മാനവികതയുടെയും മനുഷ്യ സ്‌നേഹത്തിന്റെയും വാക്താക്കളാവുകയും വർഗ്ഗീയതക്കും ഭീകരതയ്ക്കുമെതിരെ പോരാടുകയും ചെയ്യേണ്ടത് വിശ്വാസികളുടെ
ബാധ്യതയാണെന്നും ഒരു മാസത്തെ വ്രതാനുഷ്ടാന ത്തിലൂടെ നേടിയെടുത്ത ദൈവഭക്തിയും മന:ശുദ്ധിയും വരും നാളുകളിലും കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.നമസ്‌കാരത്തിന് മുമ്പ് സംഘടിതമായി ഫിത്തർ സക്കാത്ത് ശേഖരിച്ച് വിതരണം നടത്തിയും ഈദാശംസകൾ കൈമാറിയും ബന്ധുവീടുകൾ സന്ദർശിച്ചും മുതിർന്നവരും കുട്ടികളും ഉൾപ്പടെ
ചെറിയ പെരുന്നാൾ ആഘോഷിച്ചു