നെടുങ്കണ്ടം: മോശം പെരുമാറ്മെന്ന് പരാതി. സിപിഎം ലോക്കൽ സെക്രട്ടറിയെ സ്ഥാനത്തു നിന്നും നീക്കി. പാർട്ടി പ്രവർത്തകയായ തോട്ടം തൊഴിലാളിയായ വനിതയോട് ലോക്കൽ സെക്രട്ടറി മോശമായി പെരുമാറിയെന്നും ഫോൺ വിളിച്ചെന്നും കാട്ടി ഭർത്താവ് പാർട്ടി നേതൃത്വതിന് പരാതി നൽകിയതിനെ തുടർന്ന് സിപിഎം ശാന്തൻപാറ ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള ഒരു ലോക്കൽ സെക്രട്ടറിയെ ജില്ലാ നേതൃത്വം ഇടപെട്ട് സ്ഥാനത്തു നിന്നും നീക്കിയത്. പാർട്ടിക്ക് വലിയ സ്വാധീനമുള്ള തോട്ടം മേഖല ഉൾപ്പെടുന്ന ലോക്കൽ കമ്മറ്റിയിൽ കഴിഞ്ഞ സമ്മേളനത്തിൽ മത്സരത്തിലൂടെയാണ് ഇദ്ദേഹം സെക്രട്ടറി സ്ഥാനത്ത് എത്തിയത്. തൊഴിലാളി സംഘടന രംഗത്തും സജീവമായി നിലകൊള്ളുന്ന നേതാവ് പാർട്ടി പ്രവർത്തകയും തോട്ടം തൊഴിലാളിയുമായ സ്ത്രീയുമായി സൗഹൃദത്തിലായിരുന്നു ഈ സമയങ്ങളിൽ സംസാരിച്ച ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് പരാതിക്കൊപ്പം ഭർത്താവ് പാർട്ടിക്ക് നൽകിയതായാണ് ലഭിക്കുന്ന വിവരം. സമ്മേളനം കഴിഞ്ഞയുടൻ വിവാദം ഉണ്ടാക്കുന്നതിൽ ജില്ലാ നേതൃത്വത്തിനുള്ള എതിർപ്പാണ് പെട്ടന്ന് നടപടി സ്വീകരിക്കുന്നതിൽ എത്തിച്ചത്. പരാതി ലഭിച്ചയുടൻ സ്ഥാനത്തുനിന്നും ഇദ്ദേഹത്തെ നീക്കി പകരം ആൾക്ക് ചുമതല നൽകി. അതേസമയം ലോക്കൽ സെക്രട്ടറി സ്ഥാനത്തെക്കുള്ള മത്സരത്തിൽ പരാജയപ്പെട്ട ഒരു വിഭാഗം മനപൂർവ്വം വിവാദം സൃഷ്ടിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ലോക്കൽ സെക്രട്ടറിയെ അനുകൂലിക്കുന്ന വിഭാഗം പറയുന്നത്.