കാഞ്ഞാർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീല സന്ദേശമയച്ച കേസിൽ യുവാവ് അറസ്റ്റിൽ. അറക്കുളം പുതുപ്ലാക്കൽ ഷൈജുവിനെ (37) ആണ് കാഞ്ഞാർ പൊലീസ് അറസ്റ്റ് ചെയ്തത്.പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നിരന്തരമായി അശ്ലീല സന്ദേശം അയച്ചത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ കാഞ്ഞാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.കാഞ്ഞാർ എസ് എച്ച് ഒ സോൾജി മോന്റെ നിർദേശപ്രകാരം കാഞ്ഞാർ എസ് ഐ ജിബിൻ തോമസിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറക്കുളത്തു നിന്നും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.