sandal
ചന്ദന കുറ്റി

ചെറുതോണി :25 വർഷം പഴക്കമുള്ള ചന്ദനമരം മരം മുറിച്ചു കടത്തി. ഇടുക്കി പ്രകാശിന് സമീപം കരിക്കിൻമേട് എസ്എൻഡിപി ശാഖാ യോഗം ഓഫീസിനു മുൻപിൽ നിന്നിരുന്ന 20 ഇഞ്ച് വലിപ്പമുള്ള ചന്ദനമാണ് മുറിച്ച് കടത്തിയത്. സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു .കഴിഞ്ഞ വെള്ളിയാഴ് ശാഖായോഗം ഓഫീസിലെത്തിയ ശാഖാ സെക്രട്ടറിയാണ് ചന്ദന മരം മുറിച്ചു കടത്തിയ വിവരം ആദ്യം അറിയുന്നത് .തുടർന്ന് ഭരണസമിതി അംഗങ്ങളെയും വിവരമറിയിച്ചു. ഇതിനുശേഷമാണ് തങ്കമണി പൊലീസിൽ വിവരം അറിയിച്ചു. ഇതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് കാര്യമായ അന്വേഷണം നടത്തുന്നതിനോ വനംവകുപ്പിനെ വിവരം അറിയിക്കുന്നതിനോ തയ്യാറായിരുന്നില്ല. കട്ടപ്പന ഫോറസ്റ്റ് സെക്ഷൻ ഓഫീസിന്റെ പരിധിയിൽ വരുന്ന പ്രദേശത്ത് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തുന്നത്. പരിശോധനയിൽ ചന്ദനം മുറിക്കുന്നതിനു ഉപയോഗിച്ച് ആയുധങ്ങളുടെ അവശിഷ്ടങ്ങളും മോഷ്ടാക്കൾ ഉപേക്ഷിച്ചുപോയ പോയ ചന്ദന മുട്ടിയുടെ ഭാഗവും കണ്ടെടുത്തു .