mani

ഇടുക്കി: ജില്ലയിലെ അദ്ധ്യാപക സംഘടനാ പ്രവർത്തകരായ റിട്ട. അദ്ധ്യാപകരുടെ കൂട്ടായ്മയിൽ പ്രസിദ്ധികരിക്കുന്ന 'മലനിരകളിലെ സമരപാതകൾ ' എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം എം.എം. മണി എം.എൽ.എ നിർവ്വഹിച്ചു. ജില്ലയിലെ അദ്ധ്യാപക പ്രസ്ഥാന പ്രവർത്തനത്തിന്റെ ഭാഗമായി നടത്തിയിട്ടുള്ള സമരങ്ങൾ, പൊതു ഇടപെടലുകൾ, വിദ്യാലയങ്ങളിൽ നടത്തിയിട്ടുള്ള അക്കാദമിക് പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്ക് നേതൃത്വം നൽകിയവർ എഴുതിയ മുപ്പതിലധികം ലേഖന സമാഹാരമാണ് പുസ്തകമാക്കുന്നത്. ലേഖനം തയ്യാറാക്കുന്നതിന്റെ ഭാഗമായി ഇടുക്കി എഡ്യു ടീമിന്റെ നേതൃത്വത്തിൽ പത്ത് വിഷയങ്ങളെ ആസ്പദമാക്കി പ്രഭാഷണങ്ങൾ സംഘടിപ്പിച്ചിരുന്നു. മേയ് മാസം അവസാനത്തോടെ പുസ്തക പ്രകാശനം നടക്കും. പ്രസിദ്ധീകരണ സമിതി ചെയർമാൻ വി.വി. ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ കൂടിയ കവർ പ്രകാശന ചടങ്ങിൽ കെ.എസ്.ടി.എ മുൻ സംസ്ഥാന പ്രസിഡന്റ് സോണി കോമത്ത്, സംസ്ഥാന നേതാക്കളായ തിലകരാജ്, എ.എൻ. ഷാജഹാൻ, ജില്ലാ സെക്രട്ടറി എം. രമേശ് എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ ടി.എം. സുബൈർ സ്വാഗതവും വി.വി. ഷാജി നന്ദിയും പറഞ്ഞു.