മൂന്നാർ : ഇടുക്കി യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ, വനം വന്യജീവി വകുപ്പ്, ഇരവികുളം നാഷണൽ പാർക്കുമായി സഹകരിച്ച് പാമ്പാടുംഞ്ചോല ദേശീയ ഉദ്യാനത്തിൽ സംഘടിപ്പിച്ച ദ്വിദിന നേച്ചർ ക്യാമ്പിന്റെ ആദ്യബാച്ച് സമാപിച്ചു. വട്ടവടയിലെ കൃഷിഫാമുകൾ സന്ദർശിച്ചുകൊണ്ടാണ് ക്യാമ്പ് ആരംഭിച്ചത്.
യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറിയും ദേശീയ പരിസ്ഥിതി സംരക്ഷണ സമിതി ചെയർമാനുമായ ജെ. ഷൈൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇടുക്കി യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ പ്രസിഡന്റ് എൻ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന അഡ്വഞ്ചർ പ്രമോഷൻ കമ്മിറ്റി കോ- ചെയർമാൻ ആർ. മോഹൻ കാര്യപരിപാടികൾ വിശദീകരിച്ചു. ഷിജുമോൻ ലൂക്കോസ് അരുൺ കെ. നായർ തുടങ്ങിയവർ നേതൃത്വം നൽകി