beena

തൊടുപുഴ: കരിങ്കുന്നം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായി ബീന പയസ് തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് ധാരണപ്രകാരം വൈസ് പ്രസിഡന്റായിരുന്ന ഷൈബി ജോൺ രാജി വച്ചതിനെ തുടർന്നാണ് ബീന തിരഞ്ഞെടുക്കപ്പെട്ടത്. ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന തിരഞ്ഞെടുപ്പിൽ പ്രിൻസിപ്പൽ കൃഷി ഓഫീസ് ടെക്‌നിക്കൽ അസിസ്റ്റന്റ് പി.എൻ. രാജ വരണാധികാരിയായിരുന്നു. പ്രസിഡന്റ് ജോജി എടാമ്പുറം സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രസിഡന്റും മെമ്പർമാരും വിവിധ രാഷ്ട്രീയ നേതാക്കളും വൈസ് പ്രസിഡന്റിനെ അനുമോദിച്ചു. കേരളകൗമുദി ഏജന്റ് പയസ് തെരുവക്കാട്ടിലിന്റെ ഭാര്യയാണ് ബീന.