kalimuttam

പീരുമേട്:പാമ്പനാർ ഗവൺമെന്റ് ഹൈസ്‌കൂളിൽ മിന്നും താരങ്ങളുടെ സംഗമമായ കളിമുറ്റം സമ്മർ ക്യാമ്പിന് തുടക്കം കുറിച്ചു. കൊവിഡ് മഹാമാരിയെ തുടർന്ന് കുട്ടികളിൽ ഉണ്ടായിരിക്കുന്ന മാനസിക സീഘർഷ ലഘൂകരണമാണ് ഈ ക്യാമ്പിലൂടെ ഉദ്ദേശിച്ചിരിക്കുന്നത്. അവധിക്കാലത്തും തങ്ങളിലേയ്ക്ക് കുട്ടികളെ ചേർത്തുനിർത്തുകയാണ് പാമ്പനാർ ഗവൺമെന്റ് ഹൈസ്‌കൂളിലെ അധ്യാപകർ. കുട്ടികളിൽ ഒളിഞ്ഞിരിക്കുന്ന സർഗാത്മക ശേഷികളെ വരയിലൂടെയും പാട്ടിലൂടെയും നടനത്തിലൂടെയും കായിക ശേഷിയിലൂടെയും വിവിധതലങ്ങളിൽ ഒരുമിപ്പിച്ച് കൊണ്ട് 10 ദിവസം നീണ്ടു നിൽക്കുന്ന സമ്മർ ക്യാമ്പ് വാഴൂർ സോമൻ . എം.എൽ.എ ഉദ്ഘാടനംചെയ്തു.പി ടി എ വൈസ് പ്രസിഡന്റ് ലാൽ കെ പുത്തൻപുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എം. ഗണേശൻ, സുലേഖ ,ജീത്തു ജോസഫ് എന്നിവർ സംസാരിച്ചു. ജ്യോതിസ് ആന്റണി സ്വാഗവും വർഷ വി.കെ നന്ദിയും പറഞ്ഞു. അദ്ധ്യാപകൻ
ഡി. സെൽവം പരിപാടികൾക്ക് നേതൃത്വം നൽകി.