ഇടുക്കി: പുതിയ അദ്ധ്യയന വർഷത്തിലേയ്ക്ക് പാഠപുസ്തകങ്ങൾ സോർട്ട് ചെയ്ത് പായ്ക്ക് ചെയ്ത് സ്‌കൂൾ സൊസൈറ്റികളിൽ കുടുംബശ്രീ മുഖേന വിതരണം ചെയ്യുന്നതിന്, 25 വരെ ടൺ ഭാരം കയറ്റി പോകാൻ പറ്റുന്ന കവേർഡ് കൊമേഷ്യൽ വാഹന ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. താൽപ്പര്യമുള്ളവർ മേയ് 11, 5 മണിക്ക് മുമ്പായി ക്വട്ടേഷൻ ജില്ലാ മിഷൻ കോഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, പൈനാവ് പി.ഒ., കുയിലിമല എന്ന വിലാസത്തിൽ എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക് കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ നമ്പർ 04862 232 223.