അടിമാലി: എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതിയുടെ വിവരശേഖരണത്തിനായുള്ള എന്യൂമറേറ്റർമാർക്കുള്ള പരിശീലന പരിപാടി അടിമാലി ഗ്രാമപഞ്ചായത്തിൽ നടന്നു. 18നും 45നും ഇടയിൽ പ്രായമുള്ള അഭ്യസ്തവിദ്യരുടെ വിവരങ്ങൾ ശേഖരിച്ച് തൊഴിൽ ലഭ്യമാക്കാനുള്ള ഇടപെടൽ നടത്തുകയാണ് എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പരിശീലന പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷേർളി മാത്യു നിർവ്വഹിച്ചു. ഒരു വാർഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അഞ്ച് കുടുംബശ്രീ അംഗങ്ങളെയാണ് വിവരശേഖരണ ചുമതല ഏൽപ്പിക്കുന്നത്. കില ഫാക്കൽറ്റിയംഗം ജെ. എൻ.തങ്കമ്മ , സോഫി തോമസ് തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. സി ഡി എസ് ചെയർപേഴ്‌സൺ ജിഷ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സി. ഡി ഷാജി, എം. എസ് ചന്ദ്രൻ, ആർ രഞ്ചിത, സിനി രജേഷ്, ഷാന്റി ഷിജു തുടങ്ങിയവർ സംസാരിച്ചു.