ഇടുക്കി: ഉത്സവങ്ങളുടെ ഭാഗമായി ആനയെ എഴുന്നള്ളിക്കുന്നതിന് ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയിൽ മുൻപ് രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ക്ഷേത്രങ്ങൾക്ക്/ദേവസ്വങ്ങൾക്ക് രജിസ്‌ട്രേഷന് അപേക്ഷിക്കാം. 2012 വരെ ആനകളെ എഴുന്നളളിച്ചിരുന്ന ഉത്സവങ്ങൾ/പൂരങ്ങൾ എന്നിവയ്ക്കാണ് രജിസ്‌ട്രേഷൻ അനുവദിക്കുന്നത്. രജിസ്‌ട്രേഷൻ ആവശ്യമുള്ള ക്ഷേത്രങ്ങൾ/ദേവസ്വങ്ങൾ ജൂൺ 1 ന് മുൻപായി അപേക്ഷകൾ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, ഇടുക്കിക്ക് മുൻപാകെ നൽകണം. മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ള ദേവസ്വങ്ങൾ/ക്ഷേത്രങ്ങൾ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ :04862 232505.